Sunday, July 21, 2019 Last Updated 12 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

കാലവര്‍ഷം ശക്‌തം കാറ്റിലും മഴയിലും വ്യാപക നാശം

രാജകുമാരി: ഹൈറേഞ്ചില്‍ കാലവര്‍ഷം ശക്‌തമായതോടെ മഴയിലും കാറ്റിലും വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. കാറ്റും മഴയും ശക്‌തമായതോടെ ഏലത്തോട്ടങ്ങളില്‍ ജോലി നിര്‍ത്തിവച്ച്‌ തൊഴിലാളികളെ മടക്കി അയച്ചു.
കാലവര്‍ഷ ആരംഭത്തില്‍ തന്നെ ശക്‌തമായ മഴയും കാറ്റുമാണ്‌ ഹൈറേഞ്ച്‌ മേഖലയില്‍ അനുഭവപ്പെടുന്നത്‌. വിവിധ മേഖലകളില്‍ കാറ്റില്‍ വന്‍മരങ്ങളടക്കം ഒടിഞ്ഞും കടപുഴകിയും വീണ്‌ നാശം ഉണ്ടായിട്ടുണ്ട്‌.
രാജകുമാരി പഞ്ചായത്തിലെ രാജകുമാരി - ഖജനാപ്പാറ റോഡില്‍ മരംവീണ്‌ ഗതാഗതം തടസപ്പെട്ടു. ഖജനാപ്പാറ അരമനപ്പാറ റോഡില്‍ വന്‍ മരം കടപുഴകി വീണ്‌ വൈദ്യുത പോസ്‌റ്റടക്കം നിലംപതിച്ചു. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെടുകയും ചെയ്‌തു. സമീപത്ത്‌ തോട്ടം തൊഴിലാളികള്‍ ജോലി ചെയ്‌തുകൊണ്ടിരുന്ന സമയത്താണ്‌ ശക്‌തമായ കാറ്റില്‍ മരം നിലംപതിച്ചത്‌.
ഇതേത്തുടര്‍ന്ന്‌ സമീപ പ്രദേശത്തെ എല്ലാ ഏലത്തോട്ടങ്ങളിലും ജോലി നിര്‍ത്തിവയ്‌ക്കുകയും തൊഴിലാളികളെ തിരിച്ചയക്കുകയും ചെയ്‌തു. രാജാക്കാട്‌ പഴയവിടുതിയില്‍ ചുഴലിക്കാറ്റിന്‌ സമാനമായിട്ടെത്തിയ കാറ്റില്‍ ഏത്തവാഴ കൃഷി വ്യാപകമായി നശിച്ചു. പഴയവിടുതി കൂട്ടുങ്കല്‍ ജോസഫിന്റെ ഇരുനൂറോളം വാഴകള്‍ ഒടിഞ്ഞ്‌ വീണ്‌ നശിച്ചു. പ്രളയക്കെടുതിയില്‍ കൃഷി നാശമുണ്ടായതിന്‌ ശേഷം ബാങ്ക്‌ ലോണെടുത്ത്‌ ഇറക്കിയ കൃഷിയാണ്‌ കനത്ത മഴയിലും കാറ്റിലും നശിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW