Tuesday, July 16, 2019 Last Updated 55 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 13 Jun 2019 02.16 AM

ഹൈടെക്‌ പ്രഖ്യാപനം ജലരേഖയായി;വികസനം കൊതിച്ച്‌ രാജാക്കാട്‌ സ്‌കൂള്‍

രാജകുമാരി: രാജ്യാന്തര ഹൈടെക്‌ സ്‌കൂള്‍ പ്രഖ്യാപനം കഴിഞ്ഞ്‌ 30 മാസമായിട്ടും അടിസ്‌ഥാന വികസനം എങ്ങുമെത്താതെ രാജാക്കാട്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഈ അധ്യായന വര്‍ഷവും പുതിയ കെട്ടിടത്തില്‍ പഠനമാരംഭിക്കാന്‍ സാധിച്ചിട്ടില്ല. 30 മാസം മുമ്പ്‌ സ്‌കൂളിന്‌ പ്രഖ്യാപിച്ച അഞ്ചു കോടിയുടെ പദ്ധതി കല്ലാര്‍ സ്‌കൂളിന്‌ മാറ്റി നല്‍കിയെന്നാണ്‌ ആക്ഷേപം.
ഹൈടെക്‌ ആക്കുമെന്ന്‌ പ്രഖ്യാപനത്തോടെ കുട്ടിളുടെ എണ്ണം വര്‍ധിച്ചതോടെ ക്ലാസ്‌ മുറികളുടെ അഭാവം മൂലം വാടക കെട്ടിടത്തില്‍ ക്ലാസ്‌ മുറികള്‍ നടത്തുന്നത്‌. സ്‌ഥിരം അധ്യാപകരുടെ കുറവും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. 2017 ജനുവരിയിലാണ്‌ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ രാജാക്കാട്‌ ഗവ.സ്‌കൂളിനെ അന്താരാഷ്ര്‌ട നിലവാരത്തില്‍ ഹൈടെക്കായി ഉയര്‍ത്തി മന്ത്രി എം.എം മണി പ്രഖ്യാപനം നടത്തിയത്‌. മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കി അടിസ്‌ഥാന സൗകര്യ വികസനങ്ങള്‍ ഒരുക്കുന്നതിനായി അഞ്ചു കോടി രൂപ ഫണ്ട്‌ അനുവദിച്ചുവെന്നാണ്‌ മന്ത്രി അറിയിച്ചത്‌. അതിന്‌ ശേഷം ഹൈടെക്‌ പ്രഖ്യാപനം നടത്തിയ കല്ലാര്‍ ഗവ.സ്‌കൂളില്‍ അഞ്ച്‌ കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി അവസാനഘട്ടത്തിലെത്തിയിട്ടും പ്രഖ്യാപന സമയത്തുള്ള അവസ്‌ഥ തന്നെയാണ്‌ രാജാക്കാട്‌ സ്‌കൂളിനുള്ളത്‌. ഹൈടെക്‌ പ്രഖ്യാപനത്തെത്തുടര്‍ന്ന്‌ നിരവധി കുട്ടികള്‍ ഗവ.സ്‌കൂളില്‍ ചേര്‍ന്നിരുന്നു.
സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ കുട്ടികളില്‍ നിന്നും,നാട്ടുകാരില്‍ നിന്നും പിരിച്ചാണ്‌ സ്‌കൂള്‍ മുന്നോട്ട്‌ പോകുന്നത്‌. പ്രഖ്യാപിച്ച ഫണ്ട്‌ ലഭിക്കാത്ത സാഹചര്യത്തില്‍ ആക്ഷേപമുന്നയിച്ചതിനെ തുടര്‍ന്ന്‌ മികവിന്റെ കേന്ദ്രം എന്ന പരിഗണന നല്‍കി ബജറ്റില്‍ 5 കോടി അനുവദിക്കുമെന്നാണ്‌ സ്‌കൂള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്‌.
പ്രധാന ഗ്രൗണ്ടിന്‌ താഴ്‌ ഭാഗത്തുള്ള യു.പി സ്‌കൂള്‍ കെട്ടിടം പൊളിച്ചുമാറ്റി 3 നില കോണ്‍ക്രീറ്റ്‌ കെട്ടിടവും അതിന്‌ മുകളില്‍ ഒരു നിലയില്‍ ഷീറ്റുമേഞ്ഞ കെട്ടിടവും ഉണ്ടാക്കുവാനുള്ള പ്ലാനാണ്‌ ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്‌. പ്രഖ്യാപനത്തില്‍ നിന്നും ഇതുവരെ മുന്നോട്ട്‌ പോകാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ്‌ പിടിഎയും സ്‌കൂള്‍ വികസന സമിതിയും.

Ads by Google
Advertisement
Thursday 13 Jun 2019 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW