Sunday, July 21, 2019 Last Updated 10 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.52 AM

മത സൗഹാര്‍ദത്തിന്റെ സന്ദേശം പകര്‍ന്ന്‌ ഹൈറേഞ്ചിലെ കലാ കൂട്ടായ്‌മ

uploads/news/2019/06/314776/i2.jpg

അടിമാലി: സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക്‌ കൈത്താങ്ങാകാന്‍ ഹൈറേഞ്ചിലെ ഒരുപറ്റം കലാകാരന്മാരുടെ കൂട്ടായ്‌മ.
സമൂഹത്തില്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ പ്രമേയമാക്കി ഹ്രസ്വചിത്രങ്ങള്‍ നിര്‍മിച്ച്‌ പുറത്തിറക്കി ഇതിലൂടെ ലഭിക്കുന്ന ചെറിയ വരുമാനം സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയാണ്‌ ഇവര്‍.
ഓരോ ദിവസവും നിരവധി ഹ്രസ്വചിത്രങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്‌. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി സമൂഹത്തില്‍ നിലനില്‍ക്കുന്ന അരാജകത്വത്തെ തുറന്നു കാട്ടി സ്‌നേഹത്തിന്റേയും മത സൗഹാര്‍ദത്തിന്റേയും സന്ദേശം പകര്‍ന്ന്‌ നല്‍കുന്ന ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രങ്ങളാണ്‌് കാലാ കൂട്ടായ്‌മയുടെ നേതൃത്വവത്തില്‍ പുറത്തിറക്കുന്നത്‌. ഇവ ചാനലുകളില്‍ സംപ്രേഷണം ചെയ്യുകയും ഇതില്‍ നിന്നും ലഭിക്കുന്ന ചെറിയ വരുമാനം സമൂഹത്തില്‍ അവശത അനുഭവിക്കുന്നവരിലേയ്‌ക്ക്‌ എത്തിച്ച്‌ നല്‍കുകയാണ്‌ ഇവര്‍. മത സസൗഹാര്‍ദത്തിന്റെ കഥപറയുന്ന 'കിനാവുപോലെ'യെന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്‌ ഇവര്‍. ജാതിയുടേയും മതത്തിന്റേയും മതില്‍കെട്ടുകള്‍ക്കപ്പുറത്ത്‌ മാനനവീകതയുടെയും സ്‌നേഹത്തിന്റേയും സന്ദേശമാണ്‌ സമൂഹത്തിന്‌ പകര്‍ന്നുനല്‍കുന്നത്‌.
അടിമാലി സ്വദേശിയായ ഹസന്‍ സെയിദ്‌ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചെയ്യുന്നത്‌ കോസ്‌മിക്‌സ്‌ ജോസാണ്‌. സിനിമയിലടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള കലാകാരന്മാരാണ്‌ ചിത്രത്തില്‍ വേഷമിടുന്നത്‌. അഭിനേതാക്കളെല്ലാം പ്രതിഫലം വാങ്ങാതെയാണ്‌് ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ഇതിന്‌ മുമ്പും നിരവധി ചിത്രങ്ങള്‍ കലാ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുണ്ട്‌.

Ads by Google
Advertisement
Friday 14 Jun 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW