Sunday, July 21, 2019 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 14 Jun 2019 01.52 AM

എസ്‌ വളവില്‍ വൈദ്യുതി പോസ്‌റ്റ്‌ അപകട ഭീഷണിയില്‍

uploads/news/2019/06/314777/i3.jpg

വെള്ളത്തൂവല്‍: കമ്പിളിങ്കണ്ടം ഇലക്‌ട്രിക്‌ സെക്ഷന്റെ പരിധിയില്‍ വരുന്ന എസ്‌ വളവ്‌ ഏഴാച്ചേരിപ്പടിയില്‍ ഇലക്‌ട്രിക്‌ പോസ്‌റ്റ്‌ അപകട ഭീഷണിയിലായി.
വെള്ളത്തൂവല്‍-രാജാക്കാട്‌ റൂട്ടില്‍ റോഡരികില്‍ ബസ്‌ കാത്തിരിപ്പു കേന്ദ്രത്തിന്റെ എതിര്‍വശത്തുള്ള
96 നമ്പര്‍ വാര്‍ക്ക പോസ്‌റ്റാണ്‌ അപകടത്തിലായിരിക്കുന്നത്‌. അടിഭാഗം വട്ടം ഒടിഞ്ഞ്‌ ലൈനില്‍ തൂങ്ങി നില്‍ക്കുകയാണ്‌.
പോസ്‌റ്റിന്റെ മുകള്‍ ഭാഗത്തും രണ്ട്‌ ഒടിവുണ്ട്‌. സ്‌റ്റേ കമ്പിയുടെയും ലൈനിന്റെയും ബലത്തിലാണ്‌ പോസ്‌റ്റിന്റെ നിലനില്‌പ്‌. ഏതു നിമിഷവും ലൈന്‍ പൊട്ടി നിലം പതിക്കാവുന്ന അവസ്‌ഥയിലാണ്‌. ഇവിടെ പോസ്‌റ്റ്‌മാറ്റിയിട്ട്‌ അപകടം ഒഴിവാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 14 Jun 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW