Tuesday, July 16, 2019 Last Updated 41 Min 52 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

കുരുതിക്കളം-പൂച്ചപ്ര റോഡ്‌ തകര്‍ന്നു;നാട്ടുകാര്‍ സമരത്തിന്‌

മൂലമറ്റം: നൂറുകണക്കിനാളുകള്‍ ദിനംപ്രതി ഉപയോഗിക്കുന്ന കുരുതിക്കളം-പൂച്ചപ്ര റോഡ്‌ തകര്‍ന്നിട്ട്‌ മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ പ്രതിഷേധം പുകയുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി മേഖലയിലേയ്‌ക്കുള്ള റോഡാണ്‌ കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്‌. മഴക്കാലമായതോടെ റോഡിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്‌.
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ റോഡ്‌ ഏറ്റെടുത്തിരുന്നു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികാരികള്‍ നടപടി എടുക്കുന്നില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നു. റോഡ്‌ പഞ്ചായത്തിന്റെ അധീനയില്‍ ആയിരുന്നപ്പോള്‍ ഇടയ്‌ക്ക്‌ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമായിരുന്നു. എന്നാല്‍ റോഡ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ഏറ്റെടുത്തതോടെയാണ്‌ ഗതികേട്‌ തുടങ്ങിയതെന്ന്‌ പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. റോഡിലൂടെ ഗതാഗതം അസാധ്യമായതോടെ ഇതുവഴിയുള്ള ഏക കെ.എസ്‌.ആര്‍.ടി.സി ബസും സര്‍വീസ്‌ നിര്‍ത്തിവയ്‌ക്കാന്‍ ഒരുങ്ങുകയാണ്‌.
മിക്ക ദിവസവും ഇതുവഴി ബസ്‌ സര്‍വീസ്‌ നടത്തുന്നില്ല. റോഡ്‌ തകര്‍ന്നതോടെ നാട്ടുകാരും ഓട്ടോറിക്ഷ തൊഴിലാളികളും ചേര്‍ന്ന്‌ കുഴികളില്‍ മണ്ണിട്ട്‌ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിരുന്നു. എന്നാല്‍ മഴവെള്ള പാച്ചിലില്‍ മണ്ണ്‌ ഇളകി റോഡിലൂടെ കാല്‍നടയാത്ര പോലും ദുരിതമായി. പൂച്ചപ്ര, ദേവരുപാറ, വെള്ളിയാമറ്റം മേഖലയിലുള്ള നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ദിവസവും ഇതുവഴി സഞ്ചരിക്കുന്നതാണ്‌. മേഖലയിലുള്ളവര്‍ക്ക്‌ അടുത്ത ടൗണായ മൂലമറ്റത്തിനും കലക്‌ടറേറ്റിലേയ്‌ക്കും ഈ റോഡിലൂടെയാണ്‌ കടന്നു പോകേണ്ടത്‌.
വെള്ളിയാമറ്റം മുതല്‍ പൂച്ചപ്ര വരെയുള്ള ഭാഗം ആറു മാസം മുന്‍പ്‌ ടാര്‍ ചെയ്‌തിരുന്നു. എന്നാല്‍ ഇവിടെ നിന്നു തുടര്‍ന്നു കുരുതിക്കളത്തിന്‌ ഉള്ള മൂന്നു കിലോമീറ്റര്‍ റോഡാണ്‌ തകര്‍ന്നു കിടക്കുന്നത്‌. റോഡ്‌ ചെളിക്കുഴി ആയതോടെ ഇരുചക്രവാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുന്നതും പതിവായിരിക്കുകയാണ്‌.
റോഡ്‌ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്‌ സമര പരിപാടികള്‍ക്കൊരുങ്ങുകയാണ്‌് നാട്ടുകാര്‍.

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW