Sunday, July 21, 2019 Last Updated 14 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 15 Jun 2019 01.06 AM

വില കുതിക്കുന്നു; തീന്‍മേശയില്‍നിന്ന്‌ മത്സ്യവിഭവങ്ങള്‍ പുറത്തേക്ക്‌

uploads/news/2019/06/314926/i1.jpg

തൊടുപുഴ:മത്സ്യവില കുതിച്ചുയര്‍ന്നതോടെ തീന്‍മേശയില്‍ മത്സ്യ വിഭവങ്ങള്‍ പതിയെ കുറഞ്ഞു തുടങ്ങുന്നു. ട്രോളിംഗ്‌ നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു മത്സ്യ ലഭ്യത കുറഞ്ഞതാണ്‌ വില ഉയരാന്‍ കാരണം. കാലാവസ്‌ഥാ വ്യതിയാനവും മത്സ്യ ലഭ്യത കുറയുന്നതിന്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ വ്യാപാരികള്‍ പറയുന്നു.
നിത്യവും മീന്‍ വാങ്ങിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ കച്ചവടക്കാര്‍ക്ക്‌ നേരെ മുഖം തിരിക്കുകയാണ്‌. കേരളീയരുടെ ഇഷ്‌ടമീനായ മത്തി കിട്ടാനില്ലാത്ത സ്‌ഥിതിയാണ്‌. ചിലയിടങ്ങളില്‍ മത്തി കിലോക്ക്‌ 250 രൂപയുടെ മുകളിലെത്തി. 220-240 രൂപയാണ്‌ ശരാശരി വില.
അയല, ചൂര, ഏരി, കിളിമീന്‍ തുടങ്ങി എല്ലാ ഇനങ്ങളുടെയും വില ഇരട്ടിയിലധികം വര്‍ധിച്ചു. അയലയ്‌ക്ക്‌ കിലോ 240-260 രൂപയിലെത്തി. ചൂര വില 250 കടന്നു. സാധാരണ ചെമ്മീനിന്‌ വില 400 രൂപ കടന്നു. ഗുണനിലവാരത്തിനനുസരിച്ച്‌ ചെമ്മീന്‍ 600 രൂപ വരെയെത്തിയിട്ടുണ്ട്‌.
കിളിമീന്‍ വിലയും വര്‍ധിച്ചു. ശരാശരി 170-180 രൂപയാണ്‌ ഒരു കിലോ കിളിമീന്‌ നല്‍കേണ്ടത്‌. കടല്‍ മത്സ്യങ്ങളുടെ വില വര്‍ധിച്ചതോടെ വളര്‍ത്തുമത്സ്യങ്ങളുടെ വിലയും കുതിച്ചു. കിലോയ്‌ക്ക്‌ ശരാശരി 150-200 രൂപയുണ്ടായിരുന്ന സിലോപ്പി, രോഹു, കട്‌ല എന്നിവയുടെ വില 250 രൂപ വരെയെത്തി. നിലവിലെ സാഹചര്യത്തില്‍ ചില്ലറ വില്‍പനയുമായി മുമ്പോട്ട്‌ പോകാനാകില്ലെന്നാണ്‌ മീന്‍ കച്ചവടക്കാര്‍ പറയുന്നത്‌.
പല ദിവസങ്ങളിലും ലേല കേന്ദ്രങ്ങളില്‍ നിന്ന്‌ വാങ്ങുന്ന മീന്‍ പൂര്‍ണമായി വിറ്റഴിക്കാന്‍ കച്ചവടക്കാര്‍ക്കാകുന്നില്ല. എല്ലാ ദിവസവും കച്ചവടക്കാരന്‌ ഭീമമായ തുക നഷ്‌ടം സംഭവിക്കുന്നു. കുറഞ്ഞ അളവില്‍ മീന്‍ വില്‍പന നടത്തിയാല്‍ കാര്യമായ ലാഭം ലഭിക്കില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഇനിയും മീന്‍ വില മേലോട്ടുയര്‍ന്നാല്‍ കൂടുതല്‍ വ്യാപാരികള്‍ ഈ മേഖലയില്‍ നിന്ന്‌ കൊഴിഞ്ഞു പോകാനും സാധ്യതയേറെയാണ്‌.
മധ്യകേരളത്തിലെ പ്രധാന ലേല കേന്ദ്രങ്ങളില്‍ ആവശ്യത്തിന്‌ മീന്‍ എത്തുന്നില്ലെന്ന്‌ മാത്രമല്ല പ്രധാന മത്സ്യങ്ങള്‍ക്കെല്ലാം തീപിടിച്ച വിലയുമാണെന്ന്‌ മത്സ്യ വ്യാപാരികള്‍ പറയുന്നു.
മീനിന്റെയും മാംസത്തിന്റെയും വില തട്ടിച്ചു നോക്കിയാല്‍ നിലവില്‍ കാര്യമായ അന്തരമില്ല. ഒരു കിലോ പോത്തിറച്ചിക്ക്‌ 300-330 രൂപയാണ്‌ വില, കോഴിയിറച്ചിക്ക്‌ കിലോഗ്രാമിന്‌ 120-130 രൂപയും പന്നിയിറച്ചിക്ക്‌ 230-250 രൂപയുമാണ്‌ മാര്‍ക്കറ്റ്‌ വില.

Ads by Google
Advertisement
Saturday 15 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW