Sunday, July 21, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

യാത്രാദുരിതമൊഴിയാതെ പ്രളയത്തില്‍ തകര്‍ന്ന പാതകള്‍

ചെറുതോണി: അടിമാലി-കുമളി ദേശീയപാതയും ഇടുക്കി-നേര്യമംഗലം സംസ്‌ഥാന പാതയും പ്രളയത്തില്‍ തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള വാഹനയാത്ര ദുരിതപൂര്‍ണമായി.
കഴിഞ്ഞ പ്രളയകാലത്ത്‌ സംരക്ഷണഭിത്തി ഇടിഞ്ഞ്‌ ചുരുളിക്കും അട്ടിക്കളത്തിനും ഇടയിലുള്ള പാത ഒലിച്ച്‌ പോയതിനെത്തുടര്‍ന്ന്‌ താല്‍ക്കാലിക പാത നിര്‍മിച്ചാണ്‌ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്‌. എന്നാല്‍ കാലവര്‍ഷം കനത്തതോടെ പാത ചെളി നിറഞ്ഞ്‌ കാല്‍ നടയാത്ര പോലും അസാധ്യമായി.
ദിനംപ്രതി നൂറ്‌ കണക്കിന്‌ വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയില്‍ വലിയ വാഹനങ്ങള്‍ ചെളിയില്‍ കുടുങ്ങി ഗതാഗതക്കുരുക്കു പതിവാണ്‌. ഇരുചക്ര വാഹന യാത്രികര്‍ ചെളിയില്‍ കുരുങ്ങി മറിഞ്ഞു വീഴുന്നതും സ്‌ഥിരം കാഴ്‌ചയാണ്‌. റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം ഇഴഞ്ഞ്‌ നിങ്ങുകയാണ്‌.
അടിയന്തരമായി റോഡിന്റെ ചെളി നിറഞ്ഞ ഭാഗത്ത്‌ മക്കിട്ട്‌ വാഹനഗതാഗതം സുഗമമാക്കണമെന്ന്‌ യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW