Sunday, July 21, 2019 Last Updated 3 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ കാലില്‍ത്തട്ടി അപകടം പതിവ്‌

കുഞ്ചിത്തണ്ണി: പഞ്ചായത്ത്‌ വഴിയോരങ്ങളില്‍ നിന്നും നീക്കംചെയ്‌ത ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ കാലുകളില്‍ തട്ടി അപകടം സംഭവിക്കുന്നത്‌ പതിവ്‌. ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ്‌ റോഡരുകളില്‍ സ്‌ഥാപിച്ചിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളെല്ലാം നീക്കംചെയ്‌തത്‌.
കോണ്‍ക്രീറ്റ്‌ ഉപയോഗിച്ച്‌ നിലത്ത്‌ ഉറപ്പിച്ചിരുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ പറിച്ച്‌ മാറ്റുന്നതിന്‌ പകരം അറുത്തുമാറ്റുകയാണ്‌ ചെയ്‌തിരിക്കുന്നത്‌. പല സ്‌ഥലങ്ങളിലും ഒരടിയില്‍ കൂടുതല്‍ നീളത്തില്‍ ഇവ നീണ്ടുനില്‍ക്കുന്നു.
ഇതിന്‌ ചുറ്റും പുല്ലും മുള്‍പ്പടര്‍പ്പുകളും പടര്‍ന്നു നില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ തമ്മില്‍ സൈഡ്‌ കൊടുക്കുമ്പോഴും യാത്രക്കാര്‍ വശങ്ങളിലേക്ക്‌ മാറിനില്‍ക്കുമ്പോഴും ഉയര്‍ന്നു നില്‍ക്കുന്ന പൈപ്പുകളില്‍തട്ടി വീഴുകയും അപകടം സംഭവിക്കുകയും ചെയ്യുന്നുണ്ട്‌.
കഴിഞ്ഞ ദിവസം മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കാന്‍ കുഞ്ചിത്തണ്ണിയിലെത്തിയവര്‍ സൈഡ്‌ ഒതുക്കി കാര്‍ നിര്‍ത്തുന്നതിനിടെ മുറിച്ച പൈപ്പുകളില്‍ കാറിന്റെ അടിവശം തട്ടിയതുമൂലം യാത്രക്കാര്‍ക്ക്‌ അപകടം ഉണ്ടായില്ലെങ്കിലും വാഹനത്തിന്‌ നാശനഷ്‌ടങ്ങളുണ്ടായി. ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ അപകടം ഉണ്ടാക്കുന്നുവെന്ന്‌ കാരണത്താലാണ്‌ മുറിച്ചു മാറ്റിയത്‌. എന്നാല്‍ ഫ്‌ളക്‌സ്‌ ബോര്‍ഡിനെക്കാള്‍ അപകടകരമാണ്‌ മുറിച്ചശേഷമുള്ള പൈപ്പുകുറ്റികളെന്ന്‌ നാട്ടുകാരും യാത്രക്കാരും പറയുന്നു.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW