Sunday, July 21, 2019 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

താലൂക്ക്‌ ഓഫീസ്‌ അടിയന്തരമായി പുനരുദ്ധരിക്കും: റോഷി അഗസ്‌റ്റിന്‍

ചെറുതോണി: ഇടുക്കി താലൂക്ക്‌ ഓഫീസ്‌ കെട്ടിടത്തിന്റെ അപകടാവസ്‌ഥ പരിഹരിക്കാനായി മേല്‍ക്കൂര മാറ്റി റൂഫിങ്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ നവീകരിക്കുന്നതിന്‌ ഫണ്ട്‌ അനുവദിക്കുമെന്ന്‌ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. അറിയിച്ചു.
2014 ഫെബ്രുവരി 22നാണ്‌ പുതുതായി അനുവദിച്ച ഇടുക്കി താലൂക്കിന്‌ ഓഫീസ്‌ സൗകര്യം ഒരുക്കാനായി വാഴത്തോപ്പ്‌ വഞ്ചിക്കവലയിലുള്ള കെ.എസ്‌.ഇ.ബി. കെട്ടിടം വിട്ടുനല്‍കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തത്‌.
താലൂക്കിന്‌ സ്വന്തമായി കെട്ടിടം നിര്‍മിക്കാനായി എം.എല്‍.എയുടെ പരിശ്രമഫലമായി അഞ്ചുകോടി രൂപ സംസ്‌ഥാന ബജറ്റില്‍ വകയിരുത്തിയെങ്കിലും ഭൂമിയുടെ ഉടമസ്‌ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ നടപടികള്‍ വൈകുകയായിരുന്നു.
കെട്ടിടം അപകടാവസ്‌ഥയിലായതിനെത്തുടര്‍ന്ന്‌ മറ്റൊരു കെട്ടിടത്തിലേക്ക്‌ ഓഫീസ്‌ മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിരുന്നു. ജനങ്ങള്‍ക്കേറെ സൗകര്യപ്രദമായ നിലവിലുള്ള സ്‌ഥലത്തുതന്നെ ഓഫീസ്‌ തുടരാന്‍ നടപടി സ്വീകരിക്കണമെന്നും അടിയന്തിര നവീകരണത്തിന്‌ ആവശ്യമായ തുക നിയോജക മണ്ഡലം ആസ്‌തി വികസന ഫണ്ടില്‍നിന്നും അനുവദിക്കാമെന്നും കലക്‌ടറുമായി നടത്തിയ ചര്‍ച്ചയില്‍ എം.എല്‍.എ. അറിയിച്ചു.
അറ്റകുറ്റപ്പണി നടക്കുന്ന സമയത്ത്‌ ഓഫീസ്‌ പ്രവര്‍ത്തിക്കാനായി വാഴത്തോപ്പ്‌ പഞ്ചായത്തിന്റെ അധീനതയിലുള്ള ചെറുതോണി ടൗണ്‍ഹാള്‍ വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റിന്‍സി സിബി, പഞ്ചായത്തംഗങ്ങളായ റോയി കൊച്ചുപുര, ഷിജോ തടത്തില്‍ എന്നിവര്‍ ചേര്‍ന്ന്‌ തഹസീല്‍ദാര്‍ക്ക്‌ കത്തു കൈമാറി.
തുടര്‍ന്ന്‌ ഇന്നലെ ചേര്‍ന്ന താലൂക്ക്‌ കമ്മിറ്റിയില്‍ ഓഫീസ്‌ താല്‍ക്കാലികമായി ചെറുതോണി ടൗണ്‍ ഹാളിലേക്ക്‌ മാറ്റാന്‍ തീരുമാനമെടുക്കുകയും ചെയ്‌തു.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW