Sunday, July 21, 2019 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

ദമ്പതികള്‍ക്കുനേരേ ആക്രമണം: മൂന്നുപേര്‍ അറസ്‌റ്റില്‍

uploads/news/2019/06/315141/3.jpg

മറയൂര്‍: ഉറങ്ങിക്കിടന്ന ദമ്പതികളെ വീട്ടില്‍ക്കയറി ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. കന്നിമല സ്വദേശികളായ അലക്‌സ്‌(32), അന്ന റിയ(54), കാര്‍ത്തിക ദേവി(27) എന്നിവരെയാണ്‌ മറയൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വാഗുവര സ്വദേശി തവസി(53), ഭാര്യ സെല്‍വി(52) എന്നിവര്‍ക്കാണ്‌ മര്‍ദനമേറ്റത്‌.
വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ദമ്പതികളുടെ വീടിന്റെ കതക്‌ തകര്‍ത്ത്‌ അകത്ത്‌ കടന്ന മൂന്നുപേരും ദമ്പതികളെ ക്രൂരമായി മര്‍ദിക്കുകയും ഗൃഹോപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്‌തിരുന്നു. സമീപവാസികളെത്തിയാണ്‌ ഇവരെ രക്ഷപെടുത്തിയത്‌. ആക്രമണത്തില്‍ തലയ്‌ക്കും കൈയ്‌ക്കും കഴുത്തിനും മുട്ടിനും സാരമായി പരുക്കേറ്റ തവസിയും ഭാര്യ സെല്‍വിയും മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
മറയൂര്‍ എസ്‌.ഐ: ബി.എം. മജീദിന്റെ നേതൃത്വത്തില്‍ എ.എസ്‌.ഐ: ടി.പി. ജ്യൂഡി, എസ്‌.പി.ഒ.മാരായ ടി.എം. അബ്ബാസ്‌, ഷിഹാബുദീന്‍, സി.പി.ഒമാരായ ഡി. നിഷാന്ദ്‌, എം. ഷൈനു, വിന്‍സെന്റ്‌ ജോസഫ്‌, വിനു, വി.കെ. കവിത എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW