Tuesday, July 16, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 16 Jun 2019 12.55 AM

ചാരായം വാറ്റുന്നതിനിടെ യുവാവ്‌ പിടിയില്‍; കൂട്ടുപ്രതികള്‍ രക്ഷപെട്ടു

uploads/news/2019/06/315143/2.jpg

അടിമാലി: ചാരായം വാറ്റുന്നതിനിടെ യുവാവ്‌ അറസ്‌റ്റിലായി. കൂട്ടുപ്രതികള്‍ ഓടി രക്ഷപെട്ടു. മന്നാംകണ്ടം ഒഴുവത്തടം സ്വദേശി കുഞ്ഞുമോന്‍(44)ആണ്‌ അറസ്‌റ്റിലായത്‌.
സംഘത്തിലുണ്ടായിരുന്ന ഒഴുവത്തടം തൈപ്പറമ്പില്‍ ടോമി, കട്ടലാനിക്കല്‍ ഭാസി എന്നിവരാണ്‌ ഓടി രക്ഷപെട്ടതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
എക്‌സൈസ്‌ റേഞ്ച്‌ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലണ്‌ പരിശോധന നടത്തിയത്‌. രണ്ടു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും 100 ലിറ്റര്‍ കോടയുമായി ചാരായം വാറ്റിക്കൊണ്ടിരുന്ന സ്‌ഥലത്തുനിന്നാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ആലുങ്കല്‍ മത്തായി എന്നയാളുടെ ആള്‍ത്താമസമില്ലാത്ത പുരയിടത്തില്‍ വച്ചാണ്‌ചാരായം വാറ്റിക്കൊണ്ടിരുന്നത്‌.
പ്രിവന്റീവ്‌ ഓഫീസര്‍മാരായ രാജാറാം, ഉമ്മര്‍, പ്രദീപ്‌, അനില്‍, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ അനൂപ്‌, അബിന്‍സ്‌, ജോബിഷ്‌, നാസര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പരിശോധന നടത്തിയത്‌.

Ads by Google
Advertisement
Sunday 16 Jun 2019 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW