Tuesday, July 16, 2019 Last Updated 53 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.31 AM

തൊണ്ടയാട്‌ മേല്‍പ്പാലത്തിനു കീഴില്‍ അനധികൃത പാര്‍ക്കിങ്ങ്‌: നാട്ടുകാര്‍ ദുരിതത്തില്‍

uploads/news/2019/07/321215/c2.jpg

കോഴിക്കോട്‌:ദേശീയപാത ബൈപ്പാസിലും മെഡിക്കല്‍ കോളജ്‌ റൂട്ടിലും ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ സ്‌ഥാപിച്ച തൊണ്ടയാട്‌ ബൈപ്പാസിന്റെ അടിഭാഗം അനധികൃത പാര്‍ക്കിങ്ങ്‌ കേന്ദ്രമായതോടെ സമീപ വാസികള്‍ക്കു ദുരിതം.
പകല്‍ സര്‍വീസ്‌ നടത്താന്‍ പ്രയാസമുള്ള കൂറ്റന്‍ ട്രക്കുകളാണ്‌ ഈ മേല്‍പ്പാലത്തിനടിയില്‍ പാര്‍ക്കു ചെയ്ുന്നയത്‌.
ഇത്തരം വാഹനങ്ങളിലെ ജോലിക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതിന്റെ അവശിഷ്‌ടങ്ങളും ഇവരുടെ വിസര്‍ജ്യങ്ങളും കൊണ്ടു പരിസരം മലിനപ്പെടുന്നതായാണു നാട്ടുകാരുടെ പരാതി. ഇവിടെ സമപത്തൊന്നും പൊതു കക്കൂസുകള്‍ ഇല്ല.
അതിനാല്‍ പുലര്‍ച്ചയോടെ ഇവിടെ പാര്‍ക്കിങ്ങ്‌ ചെയ്യുന്ന ദീര്‍ഘ ദൂരത്തേക്കു ചരക്കു കടത്തു ട്രക്കുകളിലെ ജീവനക്കാര്‍ ഒഴിഞ്ഞു കിടക്കുന്ന സ്‌ഥലങ്ങള്‍ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ പരിസരം മലിനമാക്കുന്നതും ആരോഗ്യ പ്രശ്‌നങ്‌ഹള്‍ സൃഷ്‌ടിക്കുന്നതും. അനധികൃത പാര്‍ക്കിങ്ങ്‌ കേന്ദ്രത്തില്‍ ആവശ്യമായ വെളിച്ചമില്ലാത്തതിനാല്‍ ഇരുളിന്റെ മറവില്‍ ഇവിടെ മയക്കുമരുന്നു വില്‍പ്പനയടക്കം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ ഒരു ട്രാഫിക്‌ പോലീസ്‌ ഉണ്ടെങ്കിലും അനധികൃത പാര്‍ക്കിങ്ങ്‌ തടയാന്‍ തങ്ങള്‍ക്കു നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണു പറയുന്നത്‌. വലിയ ക്രെയിന്‍ പോലുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുമ്പോള്‍ ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കാറുണ്ടെന്നാണ്‌ ട്രാഫിക്‌ പോലീസ്‌ പറയുന്നത്‌.
പാലം പൊതുജനങ്ങളുടെ സ്വത്താണെന്നും അവരുടെ പണം കൊണ്ടാണു നിര്‍മിച്ചതെന്നും സൗകര്യമുള്ള സ്‌ഥലത്ത്‌ അവര്‍ വാഹനം പാര്‍ക്കു ചെയ്യുന്നതിനെ കുറ്റപ്പെുടത്താനാവില്ലെന്നുമാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. പാര്‍ക്കിങ്ങ്‌ സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയേ്േണ്ടതു നഗര സഭയാണ്‌.
ഇവിടെ സമാന്തരമായി ഒരു പാലം കടിപണിയാനുള്ളതിനാലാണ്‌ നഗരസഭക്ക്‌ ഇപ്പോള്‍ ഈ അവകാശം കൈമാറാത്തത്‌.
സമാന്തര പാലത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതു വരെ മാത്രമാണ്‌ ഇപ്പോഴത്തെ പാര്‍ക്കിങ്ങ്‌ നടക്കുക. പ്രവൃത്തി തുടങ്ങിയാല്‍ പാര്‍ക്കിങ്ങ്‌ സാധ്യമല്ലാതാവുമെന്നും അധികൃതര്‍ പറയുന്നു.നഗരത്തിലെ എല്ലാ മേല്‍പ്പാലങ്ങള്‍ക്കു കീഴിലും പേ പാര്‍ക്കിങ്ങ്‌ സംവിധാനം ഫലപ്രദമായി നടത്തുന്നതു കോര്‍പറേഷനാണെന്നും തൊണ്ടയാട്‌ മേല്‍പ്പാലത്തിനു കീഴിലെ ഈ അവകാശം ലഭിക്കുന്നതിനു പൊതുമരാമത്തു വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും മേയല്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറയുന്നു.
ഇപ്പോള്‍ ഫീസ്‌ ഈടാക്കാതെയാണ ഇവിടെ പാര്‍ക്കിങ്ങ്‌ നടക്കുന്നത്‌. ഇവിടെ പാര്‍ക്കു ചെയ്യുന്നതു നിയമ ലംഘനമായി കണക്കാക്കി പിഴയീടാക്കുന്നില്ലെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.2016ലാണ്‌ തൊണ്ടയാട്‌ മേല്‍പ്പാലം നിര്‍മാണം തുടങ്ങിയത്‌.
474 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ളതാണു പാലം. 54 കോടി രൂപ ചെലവു കണക്കാക്കിയ പാലം കരാര്‍ തുകയേക്കാള്‍ കുറഞ്ഞ തുകയില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ യു.എല്‍.സി.സിക്ക്‌ കഴിഞ്ഞു.
മേല്‍പ്പാലത്തിനു താഴെ രണ്ടിടത്തായി പുല്‍ത്തകിടിയലും പൂച്ചെടികളും വച്ച പാര്‍ക്ക്‌ ഇപ്പോഴും വൃത്തിയായി പരിപാലിക്കുന്നുണ്ട്‌.
എന്നാല്‍ പാലത്തിനു ചുവട്ടിലെ പാര്‍ക്കിങ്ങ്‌ സംബന്ധിച്ച കാര്യങ്ങളെല്ലാം പൊതുമരാമത്തു വകുപ്പും നഗരസഭയുമെല്ലാ ആലോചിച്ചു ചെയേ്േണ്ടതാണെന്നു യു.എല്‍.സി.സി സി.ഇ.ഒ രമേശന്‍ പാലേരി പറഞ്ഞു.

Ads by Google
Advertisement
Friday 12 Jul 2019 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW