Tuesday, July 16, 2019 Last Updated 38 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.33 AM

ഓണവിപണി പ്രതീക്ഷിച്ചിറക്കിയ കൃഷി പ്രതിസന്ധിയില്‍

uploads/news/2019/07/321227/i1.jpg

മറയൂര്‍: ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂരില്‍ ഓണ വിപണി പ്രതീക്ഷിച്ച്‌ കൃഷിയിറക്കിയ കര്‍ഷകര്‍ പ്രതിസന്ധിയില്ല. കാലവര്‍ഷം ലഭിക്കാത്തതാണ്‌ ഇതിനു കാരണം. പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍, ആടിവയല്‍, കീഴാന്തൂര്‍, കുളച്ചിവയല്‍ തുടങ്ങിയ ഗ്രാമങ്ങളിലായി എഴുന്നൂറ്‌ ഹെക്‌ടറിലധികം പ്രദേശത്ത്‌ കൃഷി ചെയ്‌തിരിക്കുന്ന വിളകളാണ്‌ മഴ ലഭിക്കാത്തത്‌ മൂലം കരിഞ്ഞുണങ്ങിയും വരള്‍ച്ച മുരടിച്ചും നശിച്ച്‌ തുടങ്ങിയിരിക്കുന്നത്‌. സാധാരണ ഈ മാസങ്ങളില്‍ ലഭിക്കുന്ന മഴ കൃഷി പരിഭോഷിച്ച്‌ വളരുന്നതിന്‌ സഹായകമായിരുന്നു. ഇങ്ങനെ ഇത്തവണ പ്രതീക്ഷിച്ച്‌ കൃഷിയിറക്കിയിരിക്കുന്ന ഉരുളക്കിഴങ്ങ്‌, ബീന്‍സ്‌, ക്യാരറ്റ്‌, കാബേജ്‌, വെളുത്തുള്ളി പോലുള്ള വിളകളേയാണ്‌ സാരമായി ബാധിച്ചിരിക്കുന്നത്‌.
ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി വിത്തുകള്‍ക്ക്‌ മുന്‍പത്തേക്കാള്‍ ഇത്തവണ വില ഇരട്ടിയിലധികമായിരുന്നു. എന്നാലും കൃഷി മാത്രം ഉപജീവനമാക്കിയിരിക്കുന്ന പ്രദേശത്തെ കര്‍ഷകര്‍ തമിഴ്‌നാട്ടിലും മറ്റിടങ്ങളില്‍ നിന്നും ടണ്‍ കണക്കിന്‌ വിത്തുകളാണ്‌ ഇറക്കുമതി ചെയ്‌ത്‌ സീസനോടനുബന്ധിച്ച്‌ കൃഷി ചെയ്‌തിരുന്നത്‌. എന്നാല്‍ ഈ വിളകള്‍ ജലദൗര്‍ലഭ്യത മൂലം അങ്ങിങ്ങായി മാത്രമാണ്‌ മുളച്ച്‌ പൊന്തിയത്‌. കര്‍ഷകര്‍ ഹോസിലൂടെയും മറ്റും വെള്ളം എത്തിച്ച്‌ വിളകള്‍ നനക്കുന്നുണ്ടെങ്കിലും മുന്‍പ്‌ അനുഭവപ്പെട്ട ശക്‌തമായ വേനലില്‍ മണ്ണിന്റെ കാഠിന്യം വര്‍ധിക്കുകയും വെള്ളം വലിഞ്ഞ്‌ പോകുകയുമാണ്‌. കടംവാങ്ങിയിറക്കിയ കൃഷി കാലവസ്‌ഥ വ്യതിയാനം മൂലം പ്രതിസന്ധിയിലായിരിക്കുന്നത്‌ കര്‍ഷകന്‌ കനത്ത തിരിച്ചടിയായിരിക്കുകയാണ്‌. ഇനിയെങ്കിലും മഴ ലഭിച്ചാല്‍ മാത്രമെ പ്രശനത്തിന്‌ പ്രതിവിധിയുണ്ടാകൂവെന്ന്‌ കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Friday 12 Jul 2019 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW