Tuesday, July 16, 2019 Last Updated 37 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.34 AM

നോട്ടീസ്‌ നല്‍കിയിട്ടും പൊളിച്ചു നീക്കിയില്ല; കോഴി വില്‍പ്പന സ്‌റ്റാളുകള്‍ അധികൃതര്‍ ഇടപ്പെട്ടു പൊളിച്ചുമാറ്റി

uploads/news/2019/07/321234/k1.jpg

ഇരിട്ടി: ടൗണിലെ റോഡരികില്‍ പഴശ്ശി പദ്ധതിയോട്‌ ചേര്‍ന്ന്‌ കോഴികളെ വില്‍ക്കുന്ന സ്‌റ്റാളുകള്‍ നഗരസഭ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇടപ്പെട്ട്‌ പൊളിച്ചുമാറ്റി.
പൊളിച്ചു നീക്കാന്‍ നോട്ടീസ്‌ നല്‍കിയിട്ടും സ്‌റ്റാളുകള്‍ നീക്കാത്തതിന്നെ തുടര്‍ന്നാണ്‌ അധികൃതരുടെ നേതൃത്വത്തില്‍ പൊളിച്ചു മാറ്റിയത്‌.ഇരിട്ടിടൗണിലെ തവക്കല്‍ കോംപ്ലക്‌സിന്‌ സമീപത്തായി പഴശ്ശി പദ്ധതി പ്രദേശത്തോട്‌ ചേര്‍ന്ന്‌ റോഡരികില്‍ അനധികൃതമായി സ്‌റ്റാളുകള്‍ നിര്‍മ്മിച്ച കോഴികളെ വില്‍പ്പന നടത്തുന്ന സ്‌റ്റാളുകളാണ്‌ ഇരട്ടി നഗരസഭ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പൊളിച്ചു നീക്കിയത്‌.
നിരവധി കോഴികളെ വിവിധ സ്‌റ്റാളുകളിലായി വളര്‍ത്തുകയും വില്‍പ്പന നടത്തുകയും.ചെയ്‌തുവരികയായിരുന്‌ നു .ഇവിടെ പഴശ്ശി ജലസംഭരണിയോട്‌ ചേര്‍ന്ന്‌ വൃത്തിഹീനമായ ചുറ്റുപാടിലാണ്‌ സ്‌റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന്‌ ഇത്‌ പൊളിച്ചുനീക്കാന്‍ നോട്ടീസ്‌ നല്‍കിയെങ്കിലും ഉടമകള്‍ പൊളിക്കാന്‍വിസമ്മതിച്ചതോടെയാണ്‌ അധികൃതരെത്തി സ്‌റ്റാളുകള്‍ നീക്കിയത്‌ .
നഗരസഭാ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ കുഞ്ഞിരാമന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌റ്റര്‍മാരായ അജിത്‌, അഖില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊളിപ്പിച്ചത്‌.

Ads by Google
Advertisement
Friday 12 Jul 2019 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW