Tuesday, July 16, 2019 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.36 AM

ആക്രിക്കച്ചവടം: ജില്ലയില്‍ ദിവസവും 400 ടണ്‍

uploads/news/2019/07/321249/k1.jpg

കോട്ടയം: ഒരു ദിവസം ജില്ലയില്‍നിന്നു ശേഖരിക്കുന്നതു 400 ടണ്‍ സ്‌ക്രാപ്പ്‌ മാലിന്യങ്ങള്‍. ഇരുമ്പും പ്ലാസ്‌റ്റികും കടലാസും ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണു ദിവസേന ജില്ലയില്‍നിന്നു കയറിപ്പോകുന്നത്‌. ഓരോ ദിവസവും മാലിന്യങ്ങളുടെ അളവു വര്‍ധിക്കുന്നതായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സ്‌ക്രാപ്പ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ കടയില്‍ നിന്നും ദിവസേന ഒരു ലോഡ്‌ സാധനമെങ്കിലും കയറിപ്പോകുന്നുണ്ട്‌.
വീടുകളില്‍ നിന്നു ശേഖരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്‌ ഇരുമ്പു മാലിന്യമാണെന്ന്‌ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പിന്നെയുള്ളതു പത്ര, ബുക്ക്‌ പേപ്പറുകളും ഹാര്‍ഡ്‌ ബോര്‍ഡ്‌ കൂടുകളുമാണ്‌. ഭൂരിഭാഗം പേരും വീടുകളിലെത്തുന്നവര്‍ക്ക്‌ ഈ മാലിന്യം നല്‍കുമ്പോള്‍, ചിലര്‍ ഇവയെല്ലാം പുരയിടത്തിലേക്കു തള്ളും. ഇരുമ്പു സാധനങ്ങളില്‍ കസേര പോലുള്ള ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവയാണ്‌ ഏറെയും.
ഇ-വേസ്‌റ്റുകളും ധാരാളമായി ലഭിക്കുന്നുണ്ടെന്നു സ്‌ക്രാപ്പ്‌ വ്യാപാരികള്‍ പറയുന്നു.കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ്‌ ഏറെയും. ടി.വി, ഫ്രിഡ്‌ജ്‌ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക്‌സ്‌ സാധനങ്ങളും വ്യാപമായി ഉപേക്ഷിക്കുന്നുണ്ട്‌. മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്‌തമായി പത്തു വര്‍ഷത്തിനിടയില്‍ ഇത്തരം ഇലക്‌ട്രോണിക്‌സ്‌ ഉപകരണങ്ങള്‍ മാറ്റുന്നതു പതിവായതും ഇത്തരം മാലിന്യം വര്‍ധിക്കാന്‍ കാരണമാകുന്നു.
ഇരുമ്പു മാലിന്യങ്ങള്‍ ശേഖരിച്ചു പാലക്കാട്ടു പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളിലേക്കു കയറ്റി അയയ്‌ക്കുകയാണു ചെയ്യുന്നത്‌. പേപ്പറുകള്‍ മുഴുവന്‍ വൃത്തിയാക്കി തമിഴ്‌നാട്ടിലെ വിവിധ കമ്പനികള്‍ക്കു കൈമാറും. ഇവ വീണ്ടും കഴുകി വൃത്തിയാക്കി പുനരുപയോഗത്തിനു സാധ്യമാക്കും. പഴയ ടിവി മൊത്തമായി വിവിധ സ്‌ഥലങ്ങളിലേക്കു കയറ്റി അയയ്‌ക്കും. ഫ്രിഡ്‌ജ്‌ പോലുള്ളവ അഴിച്ചു വിവിവ പാര്‍ട്‌സുകളാക്കി കയറ്റി അയയ്‌ക്കും.
സ്‌ക്രാപ്പ്‌ വ്യാപാര സ്‌ഥാപനങ്ങളിലും ഉപയോഗിക്കാന്‍ കഴിയാത്ത മാലിന്യങ്ങള്‍ കര്‍ണാടകത്തിലേക്കാണു കയറ്റി വിടുക. ഒന്നിലേറെ കടകളിലെ ഇത്തരം മാലിന്യങ്ങള്‍ ശേഖരിച്ചു കര്‍ണാടകയിലെ വിവിധ സ്‌ഥലങ്ങളിലെത്തിച്ചു കുഴിച്ചു മൂടുകയാണു ചെയ്യുന്നത്‌. സ്‌ക്രാപ്പ്‌ മേഖലയുമായി ബന്ധപ്പെട്ടു ജില്ലയില്‍ 1500 പേര്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌.

Ads by Google
Advertisement
Friday 12 Jul 2019 02.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW