Tuesday, July 16, 2019 Last Updated 55 Min 40 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.37 AM

ചെമ്മാട്‌ ഓടകള്‍ അടഞ്ഞു തന്നെ;വെള്ളക്കെട്ടില്‍ ദുരിതംപേറി നാട്ടുകാര്‍

uploads/news/2019/07/321257/m2.jpg

തിരൂരങ്ങാടി: മഴയൊന്നു പെയ്‌താല്‍ റോഡില്‍ നിറയുന്ന വെള്ളക്കെട്ടില്‍ ദുരിതംപേറുകയാണ്‌ ചെമ്മാട്‌ പരപ്പനങ്ങാടി റോഡിലുള്ളവര്‍. ചെമ്മാട്‌ നിന്നും ഒഴുകിയെത്തുന്ന മഴവെള്ളം ഓടകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പെട്രോള്‍ പമ്പിന്‌ മുന്‍വശത്താ കെട്ടിക്കിടക്കുന്നത്‌. ഇവിടെ ഒരു ഭാഗത്ത്‌ മാത്രമാണ്‌ ഓവുചാലുള്ളത്‌. ഇത്‌ പല ഭാഗത്തും മണ്ണടിഞ്ഞ്‌ അടഞ്ഞതിനാല്‍ വെള്ളം റോഡിലൂടെയാണ്‌ ഒഴുകുന്നത്‌. താഴ്‌ന്ന ഭാഗമായതിനാല്‍ ടൗണ്‍ ഭാഗത്തുള്ള മുഴുവന്‍ വെള്ളവും ഇവിടേക്കാണ്‌ ഒഴുകി എത്തുന്നത്‌. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഈ വെള്ളക്കെട്ട്‌ ഒരു പോലെ ദുരിതമാണ്‌. അടഞ്ഞഓവുചാല്‍ തുറന്ന്‌ മണ്ണ്‌ നീക്കം ചെയ്‌ത് വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനം ഒരുക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Friday 12 Jul 2019 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW