Tuesday, July 16, 2019 Last Updated 52 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Jul 2019 02.38 AM

ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തില്‍ അനധികൃത കൈേയറ്റം

uploads/news/2019/07/321262/p1.jpg

ആലത്തൂര്‍: ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിലെ അനധികൃത കൈയ്യേറ്റം യാത്രക്കാര്‍ക്ക്‌ ദുരിതമാവുന്നതായി പരാതി.
ആലത്തൂര്‍ വാഴക്കോട്‌ സംസ്‌ഥാനപാതയില്‍ കാവശ്ശേരി പരയ്‌ക്കാട്ട്‌ കാവിനു മുന്നിലെ ബസ്‌ കാത്തിരിപ്പ്‌ കേന്ദ്രത്തിലാണ്‌ അനധികൃതമായി ബൈക്കുകളും സൈക്കിളും കടലവണ്ടിയും വെച്ച്‌ യാത്രക്കാര്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുന്നത്‌. മഴ പെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക്‌ കയറി നില്‍ക്കാന്‍ കഴിയാത്ത വിധത്തിലാണ്‌ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്‌.
ഇതിനു സമീപത്ത്‌ തന്നെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളും പൊതുസ്‌ഥലം കൈയ്യേറിയാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. ഈ കൈയ്യേറ്റംമൂലം പത്തനാപുരം ഭാഗത്തുനിന്ന്‌ വരുന്ന വാഹനങ്ങള്‍ക്ക്‌ സംസ്‌ഥാനപാതയിലേക്ക്‌ കയറുമ്പോള്‍ മറ്റു വാഹനങ്ങള്‍ കാണാന്‍ കഴിയില്ലെന്നും പരാതിയുണ്ട്‌. വടക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷ സ്‌റ്റാന്‍ഡും അപകടങ്ങള്‍ക്ക്‌ കാരണമാവുന്നു. ഈ ഓട്ടോറിക്ഷ സ്‌റ്റാന്‍ഡ്‌ നിലവിലെ സ്‌ഥാനത്തുനിന്ന്‌ റോഡിന്റെ മറുഭാഗത്തേക്ക്‌ മാറ്റണമെന്നും ജോയിന്റ്‌ ആര്‍.ടി.ഒയും പോലീസും സ്‌ഥലം പരിശോധിച്ച്‌ നടപടിയെടുക്കണമെന്നുമാണ്‌ ആവശ്യം.

Ads by Google
Advertisement
Friday 12 Jul 2019 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW