RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com http://www.mangalam.com/.html News en-US /loading-logo.jpg http://www.mangalam.com/ 88 31 mangalam newspaper ആറു വയസുകാരിയെ പീഡിപ്പിച്ച വൃദ്ധന്‍ അറസ്‌റ്റില്‍
പാലക്കാട്‌: ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍അറുപത്തിരണ്ടുകാരന്‍ അറസ്‌റ്റിലായി. വെലവേന്ദ്രനെയാണ്‌ വാളയാര്‍ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്‌. കുട്ടിയെ ഇയാള്‍ മാസങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടി കഴിഞ്ഞ ദിവസം അങ്കണവാടിയില്‍ അറിയിച്ചപ്പോഴാണു വീട്ടുകാരുള്‍പ്പെടെ വിവരമറിഞ്ഞത്‌.
http://www.mangalam.com/news/detail/218715-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218715/c7.jpg http://www.mangalam.com/news/detail/218715-latest-news.html Mon, 21 May 2018 01:59:32 +0530 Mon, 21 May 2018 01:59:32 +0530 പീഡനം: യുവാവ്‌ അറസ്‌റ്റില്‍
രാജകുമാരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ്‌ അറസ്‌റ്റില്‍.
കുഞ്ചിത്തണ്ണി പോത്തുപാറ കുന്നത്താന്‍ വീട്ടില്‍ നിധിനെ(20)യാണ്‌ രാജാക്കാട്‌ എസ്‌.ഐ: പി.ഡി. അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
http://www.mangalam.com/news/detail/218713-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218713/c5.jpg http://www.mangalam.com/news/detail/218713-latest-news.html Mon, 21 May 2018 02:00:23 +0530 Mon, 21 May 2018 02:00:23 +0530 വീട്ടമ്മ അബദ്ധത്തില്‍ വെടിയേറ്റു മരിച്ചു
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പൂഴിത്തോട്‌ മാവട്ടം മലയില്‍ വീട്ടമ്മ വീടിനുള്ളില്‍ വെടിയേറ്റു മരിച്ചു. പള്ളിച്ചാം വീട്ടില്‍ ചിത്രാംഗദന്റെ ഭാര്യ ഷൈജി (38) യാണു മരിച്ചത്‌. വനത്തില്‍നിന്നു ലഭിച്ച തോക്ക്‌ പതിനേഴു വയസുകാരനായ മകന്‍ പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു.
ശനിയാഴ്‌ച രാത്രി പത്തരയോടെയാണു സംഭവം. ഉടന്‍തന്നെ അയല്‍വാസികള്‍ പെരുവണ്ണാമൂഴി പോലീസിനെ അറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോള്‍ ഷൈജി അടുക്കളയില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. നാദാപുരം ഡി.വൈ.എസ്‌.പി: സുനില്‍ കുമാറും രാത്രി തന്നെ സ്‌ഥലത്തെത്തി.
ഇന്നലെ രാവിലെ പേരാമ്പ്ര പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി. സുനില്‍കുമാറിന്റെയും പെരുവണ്ണാമൂഴി എസ്‌.ഐ. കെ.കെ. രാജേഷിന്റെയും മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്‌റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചക്കു ഒന്നരയോടെ മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കയച്ചു. പോസ്‌റ്റ്‌മോര്‍ട്ടം ഇന്നു രാവിലെ നടക്കും. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സയന്റിഫിക്‌, വിരലടയാള വിദഗ്‌ധരും സ്‌ഥലത്ത്‌ പരിശോധന നടത്തി. വെടിയേല്‍ക്കാന്‍ കാരണക്കാരനായ മകനെ പോലീസ്‌ നിരീക്ഷണത്തില്‍ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്‌.
പൂഴിത്തോട്ടിലെ എലിച്ചു പാറ വിജയന്റെ മകളാണ്‌ ഷൈജി. മാതാവ്‌: ജയ. സഹോദരി: ഷൈമ.
http://www.mangalam.com/news/detail/218716-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218716/c4.jpg http://www.mangalam.com/news/detail/218716-latest-news.html Mon, 21 May 2018 02:01:31 +0530 Mon, 21 May 2018 02:01:31 +0530 മഞ്ചേരിയില്‍ ലഹരി മരുന്ന്‌ ഗുളികകളുമായി ബി.ബി.എ വിദ്യാര്‍ഥി പിടിയില്‍
മഞ്ചേരി: മഞ്ചേരിയില്‍ ലഹരി മരുന്നു ഗുളികകളുമായി ബി.ബി.എ വിദ്യാര്‍ഥി പിടിയില്‍. പാലക്കാട്‌ ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി തൂതദേശത്ത്‌ നീലത്ത്‌ വീട്ടില്‍ അമല്‍ കൃഷ്‌ണന്‍ (20)നെയാണ്‌ 490നിട്രാസിപാം ടാബ്ലറ്റുമായി മഞ്ചേരി എക്‌സൈസ്‌ പിടികൂടിയത്‌.
എക്‌സൈസ്‌ ഇന്റലിജന്‍സിന്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ പ്രതിയെ ലഹരി ഗുളികകളുമായി മഞ്ചേരി പാണ്ടിക്കാട്‌ റോഡിലുള്ള പുതിയ ബസ്‌ സ്‌റ്റാന്റില്‍ നിന്ന്‌ പിടികൂടിയത്‌. ജില്ലയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്‌ വില്‍പനക്കെത്തിച്ച ഗുളികകളാണ്‌ പിടിച്ചെടുത്തത്‌. മാനസിക വിഭ്രാന്തിക്ക്‌ ഡോക്‌ടര്‍മാര്‍ കുറച്ച്‌ നല്‍കുന്ന ഗുളികകളാണിതെന്നു പ്രതിയെ അറസ്‌റ്റ്ചെയ്‌ത എക്‌സൈസ്‌റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ സി.ശ്യാംകുമാറും സംഘവും പറഞ്ഞു.
ഒരു ഗുളിക കഴിച്ചാല്‍ തന്നെ ഒരു ദിവസം മുഴുവന്‍ ഇതിന്റെ ലഹരി ലഭിക്കും എന്നതാണ്‌ യുവാക്കളെ ഇതിലേക്ക്‌ ആകര്‍ഷിക്കുന്നതത്രെ.
മരുന്ന്‌ കൈകാര്യം ചെയ്ാനയുള്ള എളുപ്പവും ഇതിന്‌ കാരണമാണ്‌. കുറിപ്പടികളില്ലാതെ കേരളത്തിലെ മെഡിക്കല്‍ഷോപ്പുകളില്‍ നിന്നും ലഭിക്കാത്തത്‌ കൊണ്ട്‌ പോണ്ടിച്ചേരിയില്‍ നിന്നാണ്‌ മരുന്നുകള്‍ വാങ്ങിയത്‌. കോയമ്പത്തൂരില്‍ ബി.ബി.എയ്‌ക്ക് പഠിക്കുന്ന പ്രതി അവിടെ വച്ച്‌ പരിചയപ്പെട്ട സുഹൃത്തുക്കള്‍ വഴിയാണ്‌ ഈ മേഖലയിലേക്ക്‌ എത്തിയതെന്നു ചോദ്യംചെയ്യലില്‍ പറഞ്ഞു. അസി. എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ അബ്‌ദുള്‍ ബഷീര്‍, പ്രിവന്റീവ്‌ ഓഫീസര്‍ ഷിജുമോന്‍, പ്രിവന്റീവ്‌ ഓഫീസര്‍ രാമന്‍കുട്ടി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ സഫീറലി, രഞ്‌ജിത്ത്‌, ഉമ്മര്‍ കുട്ടി, സാജിദ്‌, അമ്പ്‌ ദുള്‍ റഫീഖ്‌, ഡ്രൈവര്‍ ഉണ്ണികൃഷ്‌ണന്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്‌. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
http://www.mangalam.com/news/detail/218714-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218714/c6.jpg http://www.mangalam.com/news/detail/218714-latest-news.html Mon, 21 May 2018 02:02:19 +0530 Mon, 21 May 2018 02:02:19 +0530 കെയ്‌ന്‍ വില്യംസണ്‍ ടോപ്‌ സ്‌കോറര്‍
പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുക്കുന്ന താരത്തിനുള്ള ഓറഞ്ച്‌ ക്യാപ്പ്‌ സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ നായകന്‍ കെയ്‌ന്‍ വില്യംസണിന്‌.
പഞ്ചാബ്‌ കിങ്‌സ് ഇലവന്റെ രോകേഷ്‌ രാഹുലിനെ പിന്തള്ളിയാണു വില്യംസണ്‍ മുന്നിലെത്തിയത്‌. കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരേ നടന്ന അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ 17 പന്തില്‍ 36 റണ്ണെടുത്തതാണു വില്യംസണ്‍ ടോപ്‌ സ്‌കോററായത്‌. 14 മത്സരങ്ങളില്‍ നിന്നായി 60.09 ശരാശരിയില്‍ 661 റണ്ണാണു വില്യംസണ്‍ അടിച്ചുകൂട്ടിയത്‌. എട്ട്‌ അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. പതിനൊന്നം സീസണില്‍ ഏറ്റവും കൂടുതല്‍ തവണ അന്‍പത്‌ കടന്നതും വില്യംസണാണ്‌. നായകന്‍ മുന്നേറിയെങ്കിലും ടീം മത്സരത്തില്‍ തോറ്റു.
കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് അഞ്ചു വിക്കറ്റിനാണു ജയിച്ചത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍ റൈസേഴ്‌സ് ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 172 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത നൈറ്റ്‌റൈഡേഴ്‌സ് അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കടന്നു. ജയത്തോടെ നൈറ്റ്‌ റൈഡേഴ്‌സ് മൂന്നാംസ്‌ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു. 43 പന്തില്‍ 55 റണ്ണെടുത്ത ക്രിസ്‌ ലിന്നും 34 പന്തില്‍ 45 റണ്ണെടുത്ത മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയുമാണു നൈറ്റ്‌ റൈഡേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ചത്‌.
http://www.mangalam.com/news/detail/218707-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218707/s6.jpg http://www.mangalam.com/news/detail/218707-latest-news.html Mon, 21 May 2018 01:55:11 +0530 Mon, 21 May 2018 01:55:11 +0530 ലൂകാ സിദാന്റെ അരങ്ങേറ്റം സമനിലയോടെ
മാഡ്രിഡ്‌: ഫ്രഞ്ച്‌ ഇതിഹാസവും സ്‌പാനിഷ്‌ ഫുട്‌ബോള്‍ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ കോച്ചുമായ സിനദിന്‍ സിദാന്റെ മകന്‍ ലൂകാ അരങ്ങേറ്റം കുറിച്ചു.
ലാ ലീഗാ സീസണിലെ അവസാന മത്സരത്തിലാണു ലൂകാ ഗോള്‍ കീപ്പറായി റയാലിനു വേണ്ടി അരങ്ങേറിയത്‌. വിയാ റയാലിനെതിരേ നടന്ന മത്സരത്തില്‍ ലൂകാ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ ഇറങ്ങി. സെറാമികാ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയാല്‍ 2-2 നു സമനില വഴങ്ങി. 38 കളികളില്‍നിന്ന്‌ 76 പോയിന്റ്‌ നേടിയ റയാല്‍ മൂന്നാംസ്‌ഥാനത്തു ഫിനിഷ്‌ ചെയ്‌തു.
ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസിനു വിശ്രമം നല്‍കിയാണു സിദാന്‍ മകന്‌ അരങ്ങേറ്റത്തിനുള്ള അവസരം നല്‍കിയത്‌. ഗാരേത്‌ ബെയ്‌ല്‍, ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഒന്നാം പകുതിയില്‍ നേടിയ ഗോളിന്റെ മികവില്‍ റയാല്‍ ജയിക്കേണ്ടതായിരുന്നു. 70-ാം മിനിട്ടില്‍ വിയാറയാല്‍ ഒരു ഗോള്‍ മടക്കി. റാഫേല്‍ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ മുന്നേറ്റമാണു ഗോളില്‍ അവസാനിച്ചത്‌. റാഫേല്‍ വാറാനയെയും മറ്റു പ്രതിരോധക്കാരെയും മറികടന്നു മുന്നേറിയ മാര്‍ട്ടിനസിന്റെ നീക്കം കണക്കു കൂട്ടാന്‍ ലൂകാ സിദാനു കഴിഞ്ഞില്ല. പുതുമുഖ ഗോള്‍ കീപ്പറിന്റെ പിഴവ്‌ മാര്‍ട്ടിനസ്‌ പഴുതാക്കി. മത്സരം അവസാനിക്കാന്‍ അഞ്ച്‌ മിനിട്ട്‌ ശേഷിക്കേ വിയാ റയാല്‍ സമനില ഗോളടിച്ചു. സാമുവല്‍ കാസിലെജോയാണ്‌ ഇത്തവണ വലയനക്കിയത്‌. ലൂകാ സിദാന്റെ പരിചയ സമ്പത്തില്ലായ്‌മയായിരുന്നു ഇത്തവണയും വില്ലനായത്‌. കിരീടത്തിലേക്കെത്താനായില്ലെങ്കിലും അടുത്ത സീസണിലെ ചാമ്പ്യന്‍സ്‌ ലീഗിനു യോഗ്യത ഉറപ്പാക്കാന്‍ റയാലിനായി.
http://www.mangalam.com/news/detail/218706-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218706/s5.jpg http://www.mangalam.com/news/detail/218706-latest-news.html Mon, 21 May 2018 01:55:42 +0530 Mon, 21 May 2018 01:55:42 +0530 ബ്രസീലിന്റെ ജീസസ്‌
ലോകകപ്പ്‌ ഫുട്‌ബോളില്‍ പന്തുരുളാന്‍ 24 ദിവസം ശേഷിക്കേ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന താരം ബ്രസീലിന്റെ യുവ താരം ഗബ്രിയേല്‍ ജീസസിനെ കുറിച്ചാണ്‌. അണ്ടര്‍ 20 ലോകകപ്പിലെ മികച്ച പ്രകടനം ജീസസ്‌ റഷ്യയിലും പുറത്തെടുക്കുമെന്നാണു പ്രതീക്ഷ. നൈജീരിയയ്‌ക്കെതിരേ ഗോളടിച്ച ജീസസ്‌ സെര്‍ബിയയ്‌ക്കെതിരേ നടന്ന ഫൈനലില്‍ ടീമിനെ നയിക്കുകയും ചെയ്‌തു. 18-ാം വയസില്‍ പാല്‍മീരാസിനു വേണ്ടി കളിച്ചു തുടങ്ങിയ ജീസസിനെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ സിറ്റി വൈകാതെ റാഞ്ചി.
സിറ്റിയെ ഈ സീസണിലെ പ്രീമിയര്‍ ലീഗ്‌ ജേതാക്കളാക്കുന്നതിനു ജീസസിന്റെ കഠിനാധ്വാനവുമുണ്ടായിരുന്നു. ബ്രസീലിനു വേണ്ടി പത്ത്‌ ലോകകപ്പ്‌ യോഗ്യതാ റൗണ്ട്‌ മത്സരങ്ങളിലായി ആറു ഗോളുകളാണു ജീസസ്‌ നേടിയത്‌. സ്വന്തം നാട്‌ ഒളിമ്പിക്‌സിനു വേദിയായപ്പോഴും ജീസസ്‌ തിളങ്ങി. ഒളിമ്പിക്‌സിലെ ആറു കളികളിലായി മൂന്നു ഗോളുകളാണു ജീസസ്‌ നേടിയത്‌. കോച്ച്‌ ടിന്റെ ജീസസിനെ ബ്രസീലില്‍ നിരയിലെ 'ഫാള്‍സ്‌ നയന്‍' ആക്കിയാലും അദ്‌ഭുതപ്പെടാനില്ല.
21 വയസുകാരനായ ജീസസിന്റെ ടീമിലെ കൂട്ടുകാരന്‍ ലിവര്‍പൂളിന്റെ സ്‌ട്രൈക്കര്‍ റോബര്‍ട്ടോ ഫിര്‍മിങോയാണ്‌. '' ഞാന്‍ ഒരു സ്വയം വിമര്‍ശകനാണ്‌, എപ്പോഴും അങ്ങനെയായിരിക്കും. സ്വയം വിമര്‍ശനം എന്നിലെ താരത്തിന്റെ കഴിവുകള്‍ വളര്‍ത്തും'' റഷ്യന്‍ ലോകകപ്പിനേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു ജീസസിന്റെ മറുപടി ഇതായിരുന്നു. കഴിഞ്ഞ സീസണില്‍ അവസാന ത്തു പരുക്കേറ്റതു തിരിച്ചടിയല്ലെന്നു ജീസസ്‌ പറഞ്ഞു. സീസണില്‍ ആകെ 42 മത്സരങ്ങളിലാണു ജീസസ്‌ കളിച്ചത്‌. പരുക്ക്‌ ഒരുതരത്തില്‍ അനുഗ്രഹമാണെന്നാണു ജീസസിന്റെ വിലയിരുത്തല്‍. കൂടുതല്‍ സമയം വിശ്രമിക്കാന്‍ കഴിഞ്ഞതു ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ തുണയാകുമെന്നാണു താരത്തിന്റെ നിലപാട്‌. സെന്റര്‍ ഫോര്‍വേഡ്‌, ഔട്ട്‌ ആന്‍ഡ്‌ ഔട്ട്‌ സ്‌ട്രൈക്കര്‍, ഫാള്‍സ്‌ നയന്‍, ഇന്‍സൈഡ്‌ ഫോര്‍വേഡ്‌, അറ്റാക്കിങ്‌ മിഡ്‌ഫീല്‍ഡര്‍ തുടങ്ങിയ ആക്രമണത്തിന്റെ വിവിധ രൂപങ്ങളില്‍ കളിക്കുന്ന താരവുമാണ്‌ ജീസസ്‌.

ജീസസിന്റെ വ്യക്‌തി ജീവിതത്തിന്‌ ഒട്ടേറെ കൗതുകങ്ങളുണ്ട്‌. സാവോ പോളോയില്‍ ജനിച്ച യുവ താരം വളര്‍ന്നതു നഗരപ്രാന്തമായ യാര്‍ദിം പെരിയിലാണ്‌. ബ്രസീലിലെ പേരെടുത്ത താരങ്ങളെപ്പോലെ ചേരിയില്‍ ഫുട്‌േേബാള്‍ കളിച്ചാണു ബാല്യം പിന്നിട്ടത്‌. 2013 ജൂലൈയില്‍ പാല്‍മീറാസിലെത്തിയതോടെ കളിക്കു പ്രഫഷണല്‍ ടച്ച്‌ വന്നു. 48 കളികളിലായി 54 ഗോളടിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 2016 ഓഗസ്‌റ്റ് മൂന്നിനാണു പ്രീമിയര്‍ ലീഗിലേക്കുള്ള കൂടുമാറ്റം. ഇംഗ്ലണ്ടിലേക്ക്‌ ഒപ്പം കൂട്ടിയത്‌ ഏറ്റവും പ്രിയപ്പെട്ട അമ്മ വെര ലൂസിയയെയും മൂത്ത സഹോദരനെയും രണ്ട്‌ ഉറ്റ ചങ്ങാതിമാരെയും. അമ്മയെ വിളിച്ചു സംസാരിച്ച ശേഷമാണ്‌ ഏതു മത്സരത്തിനും ഇറങ്ങുക. കടുത്ത മതവിശ്വാസിയായ ജീസസിന്‌ യേശു ദേവന്റെ പ്രായത്തെ അനുസ്‌മരിപ്പിക്കുന്ന 33-ാം നമ്പര്‍ ജഴ്‌സിയിടാനാണ്‌ ഏറെ ഇഷ്‌ടം. ഫവേലയില്‍നിന്നു നോക്കുന്ന ബാലന്റെ ചിത്രം ജീസസും സഹതാരം നെയ്‌മറും പച്ച കുത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകകപ്പ്‌ താരങ്ങളുടെ കാര്‍ഡുകള്‍ ശേഖരിക്കുകയാണു ജീസസിന്റെ പ്രധാന ഹോബി. ''സ്വന്തം'' കാര്‍ഡുകള്‍ തെരഞ്ഞു പിടിച്ചു ശേഖരിക്കാന്‍ ജീസസിനു പ്രത്യേക വിരുതുണ്ടെന്നാണ്‌ അടുപ്പക്കാര്‍ രഹസ്യമായി പറയുന്നത്‌.
http://www.mangalam.com/news/detail/218705-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218705/s4.jpg http://www.mangalam.com/news/detail/218705-latest-news.html Mon, 21 May 2018 01:56:14 +0530 Mon, 21 May 2018 01:56:14 +0530 ചെല്‍സിക്ക്‌ എഫ്‌.എ. കപ്പ്‌
ലണ്ടന്‍: മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ ചെല്‍സി എഫ്‌.എ. കപ്പ്‌ ഫുട്‌ബോള്‍ കിരീടം നേടി.
വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഈഡന്‍ ഹസാഡ്‌സ് നേടിയ ഗോളിലാണു ചെല്‍സി കിരീടം നേടിയത്‌്. എട്ടാം തവണയാണു ചെല്‍സി എഫ്‌.എ. കപ്പ്‌ ജേതാക്കളാകുന്നത്‌. ടോട്ടന്‍ഹാം ഹോട്ട്‌സ്പറും ചെല്‍സിയും എട്ടു തവണ വീതം കിരീടം നേടി.
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും (12) ആഴ്‌സണലുമാണ്‌ (13) എഫ്‌.എ. കപ്പില്‍ കൂടുതല്‍ തവണ കിരീടം നേടിയത്‌. ഇന്നലെ നടന്ന മത്സരത്തിന്റെ 21-ാം മിനിട്ടിലാണു ഗോള്‍ വീണത്‌. യുണൈറ്റഡ്‌ ബോക്‌സിലേക്കു പന്തുമായി കുതിച്ച ഹസാഡ്‌സിനെ ഫില്‍ ജോണ്‍സ്‌ ചവിട്ടി വീഴ്‌ത്തി. പെനാല്‍റ്റിയിലേക്കു വിരല്‍ ചൂണ്ടാന്‍ റഫറി മൈക്കിള്‍ ഒലിവര്‍ മടിച്ചില്ല.
യുണൈറ്റഡ്‌ ഗോള്‍ കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയ്‌ക്ക് അവസരങ്ങള്‍ നല്‍കാതെ പന്ത്‌ വലയില്‍ കയറി. ഹൊസെ മൗറീഞ്ഞോയുടെ ശിഷ്യന്‍മാര്‍ സമനില ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമായി.
http://www.mangalam.com/news/detail/218704-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218704/s3.jpg http://www.mangalam.com/news/detail/218704-latest-news.html Mon, 21 May 2018 01:56:49 +0530 Mon, 21 May 2018 01:56:49 +0530 ഒന്നാം ക്വാളിഫയറില്‍ ചെന്നൈയും ഹൈദരാബാദും
പുനെ: ഐ.പി.എല്‍. ക്രിക്കറ്റ്‌ പതിനൊന്നാം സീസണിലെ ലീഗ്‌ മത്സരങ്ങള്‍ സമാപിച്ചു. നാളെ നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ ഹൈദരാബാദ്‌ സണ്‍ റൈസേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. ഇന്നലെ നടന്ന അവസാന ലീഗ്‌ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ്‌ കിങ്‌സ് ഇലവനെ അഞ്ച്‌ വിക്കറ്റിനു തോല്‍പ്പിച്ചു.
154 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയെ 48 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 61 റണ്ണുമായി പുറത്താകാതെനിന്ന സുരേഷ്‌ റെയ്‌നയാണു ജയത്തിലേക്കു നയിച്ചത്‌. നായകന്‍ എം.എസ്‌. ധോണി ഏഴ്‌ പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്ണുമായി റെയ്‌നയ്‌ക്കു കൂട്ടുനിന്നു. ദീപക്‌ ചാഹാര്‍ 20 പന്തില്‍ മൂന്ന്‌ സിക്‌സറും ഒവു ഫോറുമടക്കം 39 റണ്ണുമായി പുറത്താകാതെനിന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത കിങ്‌സ് ഇലവന്‍ 19.4 ഓവറില്‍ 153 റണ്ണിന്‌ ഓള്‍ഔട്ടായി. നാല്‌ ഓവറില്‍ ഒരു മെയ്‌ഡിനടക്കം നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയാണ്‌ കിങ്‌സ് ഇലവനെ തകര്‍ത്തത്‌. മലയാളി താരം കരുണ്‍ നായര്‍ (26 പന്തില്‍ അഞ്ച്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 54) അര്‍ധ സെഞ്ചുറി നേടി. മായങ്ക്‌ തിവാരി 30 പന്തില്‍ 35 റണ്ണെടുത്തു. ക്രിസ്‌ ഗെയ്‌ല്‍, നായകന്‍ ആര്‍. അശ്വിന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ പൂജ്യത്തിനു പുറത്തായി.
http://www.mangalam.com/news/detail/218709-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218709/s2.jpg http://www.mangalam.com/news/detail/218709-latest-news.html Mon, 21 May 2018 01:57:44 +0530 Mon, 21 May 2018 01:57:44 +0530 ഐ.പി.എല്‍. : മുംബൈ ഇന്ത്യന്‍സ്‌ പ്ലേ ഓഫ്‌ കാണാതെ പുറത്ത്‌
ന്യൂഡല്‍ഹി: ഐ.പി.എല്‍. ക്രിക്കറ്റിലെ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ്‌ പ്ലേ ഓഫ്‌ കാണാതെ പുറത്ത്‌. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ നടന്ന നിര്‍ണായക മത്സരത്തില്‍ 11 റണ്ണിനു തോറ്റതോടെയാണു മുംബൈ പുറത്തായത്‌.
ആദ്യം ബാറ്റ്‌ ചെയ്‌ത ഡെയര്‍ഡെവിള്‍സ്‌ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 174 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത മുംബൈ ടീം 19.3 ഓവറില്‍ 163 റണ്ണിന്‌ ഓള്‍ഔട്ടായി. പട്ടികയില്‍ ഏറ്റവും പിന്നിലുള്ള ഡല്‍ഹിക്ക്‌ ഒരു ടീമിന്റെ വഴിമുടക്കിയെന്ന ആശ്വാസവുമായി കാഴ്‌ചക്കാരുടെ റോളിലേക്കു മടങ്ങാം.
മുംബൈ ഇന്ത്യന്‍സ്‌ 14 കളികളിലായി 12 പോയിന്റുമായി അഞ്ചാംസ്‌ഥാനത്താണ്‌. അത്രയും കളികളില്‍നിന്നു 10 പോയിന്റാണ്‌ ഡല്‍ഹിയുടെ നേട്ടം. അമിത്‌ മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, നേപ്പാളുകാരന്‍ ബൗളര്‍ സന്ദീപ്‌ ലാമിചാനെ എന്നിവര്‍ മൂന്നു വിക്കറ്റ്‌ വീതമെടുത്തു മുംബൈയുടെ അന്തകരായി. ട്രെന്റ്‌ ബോള്‍ട്ട്‌ ഒരു വിക്കറ്റെടുത്തു. ഓപ്പണര്‍ എവിന്‍ ലൂയിസ്‌ (31 പന്തില്‍ നാല്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 48), ബ്രയാന്‍ കട്ടിങ്‌ (20 പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 37), ഹാര്‍ദിക്‌ പാണ്ഡ്യ (17 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 27) എന്നിവരുടെ പോരാട്ടം മുംബൈയെ ലക്ഷ്യത്തിലെത്തിച്ചില്ല.
നായകന്‍ രോഹിത്‌ ശര്‍മ (11 പന്തില്‍ 13), സൂര്യകുമാര്‍ യാദവ്‌ (നാല്‌ പന്തില്‍ 12), ഇഷാന്‍ കിഷന്‍ (അഞ്ച്‌), കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ (ഏഴ്‌ പന്തില്‍ ഏഴ്‌), കൃണാല്‍ പാണ്ഡ്യ (മൂന്ന്‌ പന്തില്‍ നാല്‌) എന്നിവര്‍ നിരാശപ്പെടുത്തിയതു മുംബൈക്കു തിരിച്ചടിയായി. 44 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 64 റണ്ണെടുത്ത വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തിന്റെ വെടിക്കെട്ടാണു ഡല്‍ഹിയെ മികച്ച സ്‌കോറിലെത്തിച്ചത്‌. 30 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്നു ഫോറുമടക്കം 43 റണ്ണുമായി പുറത്താകാതെനിന്ന വിജയ്‌ ശങ്കറിന്റെ ബാറ്റിങ്ങും വെടിക്കെട്ടിനു കൊഴുപ്പായി.
ഓപ്പണര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (18 പന്തില്‍ 22), അഭിഷേക്‌ ശര്‍മ (10 പന്തില്‍ ഒരു സിക്‌സര്‍ അടക്കം പുറത്താകാതെ 15) എന്നിവരും കിട്ടിയ അവസരം മുതലാക്കി. നിര്‍ണായക മത്സരത്തില്‍ മുംബൈ ബൗളര്‍മാര്‍ക്കു തിളങ്ങാനായില്ല. ഇന്ത്യന്‍ താരം ഹാര്‍ദിക്‌ പാണ്ഡ്യ നാല്‌ ഓവറില്‍ 36 റണ്ണും മുസ്‌താഫിസുര്‍ റഹ്‌മാന്‍ 34 റണ്ണും ബ്രയാന്‍ കട്ടിങ്‌ 36 റണ്ണും വഴങ്ങി. മകരന്ത്‌ മര്‍കാണ്ഡെ, കൃണാല്‍ പാണ്ഡ്യ, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ ഒരു വിക്കറ്റ്‌ മാത്രമെടുത്തു. 19 റണ്‍ മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഡല്‍ഹിയുടെ അമിത്‌ മിശ്രയാണു മത്സരത്തിലെ താരം. പ്ലേഓഫില്‍ നാലാമത്തെ ടീമായി കടക്കാന്‍ ക്ഷണത്തില്‍ റണ്ണടിക്കാനുള്ള മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ ശ്രമം പാളിയതാണു തോല്‍വിക്കു കാരണം. മികച്ച റണ്‍റേറ്റുണ്ടായിരുന്നതിനാല്‍ കുറച്ചു സമയം കൊണ്ടു നേടുന്ന ജയം അവര്‍ക്ക്‌ അനുകൂലഘടകമാകുമായിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവര്‍ വരെയും മുംബൈ പ്രതീക്ഷ നിലനിര്‍ത്തി. മുംബൈ തോറ്റതോടെ രാജസ്‌ഥാന്‍ റോയല്‍സ്‌ നാലാം സ്‌ഥാനത്തേക്കുയര്‍ന്നു.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാണു രാജസ്‌ഥാന്‍ റോയല്‍സ്‌ പ്ലേഓഫ്‌ സാധ്യത നിലനിര്‍ത്തിയത്‌. ജയ്‌പുരില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത റോയല്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 164 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത റോയല്‍ ചലഞ്ചേഴ്‌സ് കളി തീരാന്‍ നാല്‌ പന്ത്‌ ശേഷിക്കേ 134 റണ്ണിന്‌ ഓള്‍ഔട്ടായി. 16 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്ത ലെഗ്‌ സ്‌പിന്നര്‍ ശ്രേയസ്‌ ഗോപാല്‍, 58 പന്തില്‍ മൂന്ന്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം പുറത്താകാതെ 80 റണ്ണെടുത്ത ഓപ്പണിങ്‌ ബാറ്റ്‌സ്മാന്‍ രാഹുല്‍ ത്രിപാഠി എന്നിവരാണു റോയല്‍സിന്റെ വിജയ ശില്‍പ്പികള്‍.
http://www.mangalam.com/news/detail/218708-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/05/218708/s1.jpg http://www.mangalam.com/news/detail/218708-latest-news.html Mon, 21 May 2018 01:58:16 +0530 Mon, 21 May 2018 01:58:16 +0530